CLOSE

പാലക്കുന്ന് ക്ഷേത്രത്തിന്റെ കീഴിലുള്ള സ്‌കൂളുകളില്‍ മാനേജ്‌മെന്റ് കമ്മിറ്റി സ്ഥാനമേറ്റു

Share

പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിന്റെ കീഴിലുള്ള ഉദുമ പടിഞ്ഞാര്‍ അംബിക, കരിപ്പോടി എ.എല്‍.പി. സ്‌കൂളുകളില്‍ പുതിയ മാനേജ്‌മെന്റ് കമ്മിറ്റിയെ ക്ഷേത്ര കേന്ദ്ര കമ്മിറ്റി യോഗം തിരഞ്ഞെടുത്തു. ഉദുമ പടിഞ്ഞാര്‍ അംബിക എ.എല്‍. പി. യില്‍ കാവുങ്കാല്‍ ശ്രീധരന്‍ ആണ് മാനേജര്‍. എച്ച്. ഹരിഹരന്‍ (ബേവൂരി), ടി.വി. കുഞ്ഞിരാമന്‍(വടക്കേക്കര), കെ.വി. കുഞ്ഞിക്കണ്ണന്‍(ഒന്നാം കിഴക്കേക്കര), പള്ളം ശ്രീധരന്‍ (തെക്കേക്കര ) എന്നിവരാണ് അംഗങ്ങള്‍. കരിപ്പോടി എ.എല്‍.പി. സ്‌കൂളില്‍ ശശിധരന്‍ കട്ടയില്‍ ആണ് മാനേജര്‍.സി.കെ.ശശി(ആറാട്ടുകടവ്),
ടി. നാരായണന്‍(അരവത്ത്), കെ.വി.സുരേഷ്‌കുമാര്‍ (കരിപ്പോടി), എന്‍. കൃഷ്ണന്‍( കളിങ്ങോത്ത് ) എന്നിവര്‍ അംഗങ്ങളും. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.

Leave a Reply

Your email address will not be published.