CLOSE

നടപ്പു സാമ്പത്തിക വര്‍ഷത്തെ പദ്ധതി തയ്യാറാക്കുന്നതിനു പനത്തടി ഗ്രാമപഞ്ചായത്തില്‍ ചേര്‍ന്ന വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം.

Share

പനത്തടി ഗ്രാമ പഞ്ചായത്ത് നടപ്പു സാമ്പത്തിക വര്‍ഷത്തെ പദ്ധതി തയ്യാറാക്കുന്നതിനുള്ള വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം പാണത്തൂര്‍ പഞ്ചായത്ത് ഹാളില്‍ നടന്നു. വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ തയ്യാറാക്കിയ പദ്ധതികള്‍ യോഗത്തില്‍ അവതരിപ്പിച്ചു. യോഗം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ് അധ്യക്ഷനായി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ഭരണ സമിതിയംഗങ്ങള്‍ പ്ലാനിംഗ് സമിതി ഉപാധ്യക്ഷന്‍ പി.ജി.മോഹനന്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ ആര്‍.സി. രജനീ ദേവി, സെക്രട്ടറി എം.സുരേഷ് കുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.രാധാകൃഷ്ണ ഗൗഡ എന്നിവര്‍ സംസാരിച്ചു. നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, ആസൂത്രണ സമിതി അംഗങ്ങള്‍, വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍, അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.