CLOSE

കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം പഠിക്കാന്‍ കെ.എ.എസ്. ഓഫീസര്‍മാര്‍

Share

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ ഭരണ സംവിധാനവും പ്രവര്‍ത്തനവും പഠിക്കാന്‍ സര്‍വ്വകലാശാല സന്ദര്‍ശിച്ച് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് (കെ.എ.എസ്) ഓഫീസര്‍മാര്‍. 34 പേരടങ്ങുന്ന സംഘമാണ് ഇന്നലെ പെരിയ ക്യാമ്പസ്സിലെത്തിയത്. ഒരു വര്‍ഷത്തെ പരിശീലനത്തിന്റെ ഭാഗമായുള്ള കേരളദര്‍ശന്‍ പരിപാടിയോനുബന്ധിച്ചായിരുന്നു സന്ദര്‍ശനം. സര്‍വ്വകലാശാല അധികൃതരുമായി ആശയവിനിമയം നടത്തിയ ഇവര്‍ പ്രവര്‍ത്തനം ചോദിച്ചറിഞ്ഞു. രജിസ്ട്രാര്‍ ഡോ.എന്‍.സന്തോഷ് കുമാര്‍ ഭരണപരമായ കാര്യങ്ങള്‍ വിശദീകരിച്ചു. അഡ്മിഷന്‍ നടപടിക്രമങ്ങളും പരീക്ഷാ നടത്തിപ്പും പരീക്ഷാ കണ്‍ട്രോളര്‍ ഡോ.എം.മുരളീധരന്‍ നമ്പ്യാരും അക്കാദമിക് പ്രവര്‍ത്തനം ബയോകെമിസ്ട്രി ആന്റ് മോളിക്യുലാര്‍ ബയോളജി വിഭാഗം അധ്യക്ഷന്‍ ഡോ.രാജേന്ദ്ര പിലാങ്കട്ടയും വിശദമാക്കി. കോവിഡ് പരിശോധന ഉള്‍പ്പെടെയുള്ള സര്‍വ്വകലാശാലയുടെ സാമൂഹ്യ സേവന പ്രവര്‍ത്തനം, ഗവേഷണം, വികസനം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയായി. ഓഫീസര്‍മാരുടെ ചോദ്യങ്ങള്‍ക്ക് അധികൃതര്‍ മറുപടി നല്‍കി. അസിസ്റ്റന്റ് രജിസ്ട്രാര്‍ സുരേശന്‍ കണ്ടത്തില്‍ സംബന്ധിച്ചു. വരും ദിവസങ്ങളില്‍ രണ്ട് ബാച്ചുകള്‍ കൂടി സര്‍വ്വകലാശാല സന്ദര്‍ശിക്കുന്നുണ്ട്.

Leave a Reply

Your email address will not be published.