പാണ്ടി : ബാലസംഘം പാണ്ടി വില്ലേജ് സമ്മേളനം പാണ്ടി ആതിര നഗറില്‍ വെച്ച് നടന്നു. സമ്മേളനം പ്രശസ്ത നാടന്‍പാട്ട് കലാകാരന് ജയന് കാടകം ഉദ്ഘാടനം ചെയ്തു. അശ്വതി അദ്ധ്യക്ഷത വഹിച്ചു. ബാലസംഘം കാറഡുക്ക ഏരിയ കണ്‍വീനര്‍ രജിത്ത് കാടകം, അനൂപ് കാടകം, സിപിഐ(എം), ഏരിയ കമ്മിറ്റി അംഗം ഡി.എ അബ്ദുള്ളകുഞ്ഞി, പാണ്ടി ലോക്കല്‍ കമ്മിറ്റി അംഗം രത്തന്‍കുമാര്‍, അശോകന് കെ, പ്രകാശന് എസ്. പി, ജനാര്ദ്ദനന് പി, മുഹമ്മദ് ടി, രാജേഷ് പാണ്ടി തുടങ്ങിയവര്‍ സംസാരിച്ചു. അശോകന് ജെ സ്വാഗതം പറഞ്ഞു.
ഭാരവാഹികള്‍ പ്രസിഡന്റ് ശരണ്യ, വൈസ് പ്രസിഡന്റ് സന്മാനുല് ഫാരിസ്, സെക്രട്ടറി വൈശാഖ് പാണ്ടി, ജോയിന്റ് സെക്രട്ടറി ജഷ്മിത മല്ലംപാറ, കണ്‍വീനര്‍ രാജേഷ് പാണ്ടി, ജോയിന്റ് കണ്‍വീനര്‍ സിദ്ദിഖ് കൊറ്റുമ്പ, കോര്‍ഡിനേറ്റര്‍ അശോകന് തീര്‍ത്ഥക്കര