രാജപുരം: ഡല്‍ഹി കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുക,വന്യമൃഗങ്ങളുടെ ആക്രമണ നിന്നും കാലാവസ്ഥാമാറ്റത്തെ തുടര്‍ന്ന് സംഭവിക്കുന്ന കൃഷി നാശത്തില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കുക, അര്‍ഹമായ നഷ്ട പരിഹാരം നല്‍കുക, കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുക, നാളികേരത്തിന് 40 രൂപ തറവില നിശ്ചയിച്ച് ഫണ്ട് അനുവദിക്കുക ,ഇന്ധന പാചക വാതക വില വര്‍ദ്ധനവ് പിന്‍വലിക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടും. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയത്തിനുമെതിരേ അഖിലേന്ത്യ കിസാന്‍ സഭ വെള്ളരിക്കുണ്ട് മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തില്‍ വെള്ളരിക്കുണ്ട് പോസ്റ്റാഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കിസാന്‍ സഭ ജില്ലാ കമ്മറ്റി അംഗം ടി.കെ നാരായണന്റെ അദ്ധ്യക്ഷതയില്‍ സംസ്ഥാന വൈസ് പ്രസിണ്ടന്റ് ബങ്കളം പി.കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ.എസ് കുര്യാക്കോസ്, മണ്ഡലം സെക്രട്ടറി എം.കുമാരന്‍ എക്‌സ് എം എല്‍ എ ,കിസാന്‍ സഭ ജില്ലാ കമ്മിറ്റി അംഗം ബി. രത്‌നാകരന്‍നമ്പ്യാര്‍, സി.പി.ഐ ബളാല്‍ ലോക്കല്‍ സെക്രട്ടറി വി.കെ ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. കിസാന്‍ സഭ മണ്ഡലം സെക്രട്ടറി കുഞ്ഞമ്പുമാവ് വളപ്പില്‍ സ്വാഗതവും പറഞ്ഞു. കെ.കെ സുകുമാരന്‍.ഭാസ്‌ക്കരന്‍ അടിയോടി.ഒ.ജെ രാജു, രഞ്ജിത്ത് നമ്പ്യാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.