രാജപുരം: കൊട്ടോടിനജാത്തുല് ഇസ്ലാം ജമാഅത്ത്കമ്മിറ്റിയുടെ നേതൃത്വത്തില്‍ വര്‍ഷംതോറും നടത്തിവരാറുള്ള സ്വാലാത്ത് വാര്‍ഷികത്തിന് തുടക്കം കുറിച്ചുകൊണ്ട് സ്വാഗതസംഘം ചെയര്മാന് പി.വി ശംസുദ്ദീന്‍ പതാക ഉയര്‍ത്തി. യോഗത്തില്‍ ജമാഅത്ത് പ്രസിഡണ്ട് ഉമ്മര്‍ പൂണുര് അധ്യക്ഷത വഹിച്ചു. ജമാഅത്ത് ഖത്തീബ് അബ്ദുല്‍ സമദ് ഹുദവി, അബ്ദുസമദ്,ബി അബ്ദുള്ള,സി കെ ഉമ്മര്‍, നിസാര്‍ മൗലവി, റഊഫ്, പി.പി അബ്ദുല്ല മൗലവി, പി.കെ മുഹമ്മദ്, ബി. മൊയ്തു, കുഞ്ഞാമു ഹാജി കാരയില്‍, ഹാരിസ്, സമ്മാസ്, മിഹദ്, മുഹമ്മദ് കുഞ്ഞി,അനീഫ,ഹുസൈനാര് ഹാജിഎന്നിവര്‍ സംസാരിച്ചു.