കാസര്‍കോട്: സംഗീത പ്രേമികളുടെ മനസ്സും ശരീരവും ഒരു പോലെ കുളിരണിയിക്കാന്‍ ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരിയുടെ സംഗീത വിരുന്ന്. ഇന്ത്യന്‍ ഐഡോള്‍ റിയാലിറ്റി ഷോയിലൂടെ ജന ശ്രദ്ധ പിടിച്ചു പറ്റിയ പ്രശസ്ത ഗായിക യുംന അജിന്റെ നേതൃത്വത്തിലാണ് സംഗീത നിശ അരങ്ങേറുന്നത്. മെയ് 14 ശനിയാഴ്ച 7 മണി മുതല്‍ കല്ലങ്കൈ സാല്വ കണ്വന്ഷന് സെന്ററിലാണ് പരിപാടി. ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ ചാരിറ്റി പദ്ധതികള്‍ക്കുള്ള ധനശേഖരണാര്‍ത്ഥമാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ബ്രോഷര്‍ സിനിമാ താരം ശ്രീവിദ്യാ നായര്‍ പ്രകാശനം ചെയ്തു. ഷാഫി നാലപ്പാട്, ഷാഫി എ.നെല്ലിക്കുന്ന് സംബന്ധിച്ചു.