കോലായ് ലൈബ്രറി & റീഡിംഗ് റൂമിന്റെ ഒരറിവിന് ഒരു പുസ്തകം ക്യാമ്പയിന്റെ ഭാഗമായി കോലായിലെ കലാകാരന്മാര് അവതരിപ്പിക്കുന്ന പടിയിറങ്ങിയ പാട്ടുകള്‍ എന്ന സംഗീത സദസ്, 2022 മെയ് 13 വെളളിയാഴ്ച വൈകുന്നേരം 6 മണിക്ക്കാസര്കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ അരങ്ങേറും.
പാടാന്‍ മറന്നതോ പാടി മറന്നതോ ആയ പാട്ടുകളെ ഷാഫി പള്ളങ്കോട്, സ്കാനിയ ബെദിര, സുബൈദ തൃക്കരിപ്പൂര്‍, താഹിറ ക്ലാസിക്, ഈവ് മെഹജബിന്‍, മാസ്റ്റര്‍ മുഹമ്മദ്, സിദ്ധീക് എന്നിവര്‍ ചേര്‍ന്ന് പൊടി തട്ടി പുറത്തെടുക്കുന്ന പരിപാടിയില്‍ ഓര്ക്കസ്ട്രേഷന് നിയന്ത്രിക്കുന്നത് പട്ടുറുമാല് ഫെയിം ഖമറുദ്ദീന് കീച്ചേരിയും മുരളിയും സംഘവുമാണ്.
കലയില്‍ സംഗീതത്തില്‍ സാംസ്കാരിക രംഗങ്ങളില്‍ വളര്‍ന്നു വരുന്ന കാസര്‍കോടന്‍ കഴിവുകളെ വെളിച്ചത്തു കൊണ്ടുവരാനാണ് കോലായ് രൂപീകരിച്ചതെന്നും വായന മരിച്ചു കൊണ്ടിരിക്കുന്ന സമൂഹത്തില്‍ അക്ഷര വെളിച്ചം നല്‍കാനാണ് അതിന്റെ വായനശാലയ്ക്ക് തുടക്കം കുറിച്ചതെന്നും പരിപാടിയുടെ ചീഫ് കോഡിനേറ്റര്‍മാരായ ഹസൈനാര്‍ തോട്ടും ഭാഗവും ഇബ്റാഹിം ബാങ്കോടും പറഞ്ഞു.