CLOSE

പാചക വാതക വില വര്‍ദ്ധനവ് വനിതകളുടെ പ്രതിഷേധം ശക്തം; കെ.എസ്.കെ.ടി.യു ഉദുമ ഏരിയ വനിത സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പള്ളിക്കര തപാല്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു

Share

പള്ളിക്കര: പാചകവാതക വിലവര്‍ദ്ധനവിനെതിരെ പ്രതിഷേധം വിപുലവും ശക്തവുമാക്കുന്നതിന്റെ ഭാഗമായി കേരള കര്‍ഷക തൊഴിലാളി യൂണിയന്‍ ഉദുമ ഏരിയാ വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പള്ളിക്കര തപാല്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. പള്ളിക്കര ബസ്റ്റോപ്പ് പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് പള്ളിക്കര തപാല്‍ ഓഫീസില്‍ എത്തിച്ചേര്‍ന്നു ധര്‍ണ സമരത്തിന് തുടക്കം കുറിച്ചു. കെ.എസ്.കെ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി വി.വി സുകുമാരന്‍ ധര്‍ണ്ണാ സമരം ഉദ്ഘാടനം ചെയ്തു. വി.കെ ഭാനുമതി അധ്യക്ഷത വഹിച്ചു. കെ. അനിത, നാരായണന്‍ കുന്നൂച്ചി, ടി.സി സുരേഷ്, പി ബാലകൃഷ്ണന്‍, ശോഭ പെരുമ്പള, വാസു കൂട്ടക്കനി എന്നിവര്‍ സംസാരിച്ചു. പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നിരവധി വനിതാ പ്രവര്‍ത്തകര്‍ അണിചേര്‍ന്നു.

Leave a Reply

Your email address will not be published.