ടുറിസ്റ്റ് കേന്ദ്രമായ ബേക്കലുമായി ബന്ധിപ്പിക്കുന്ന രാവണീശ്വരം പൊടിപ്പള്ളം – കുന്നുപാറ റോഡ് വീതി കൂട്ടി മെക്കാഡം ടാറിംഗ് ചെയ്യണമെന്ന് അരുണോയ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് വാര്‍ഷിക യോഗത്തില്‍ പ്രമേയത്തിലുടെ ആവശ്യപ്പെട്ടു. ക്ലബ്ബ് പ്രസിഡന്റ് ഷിജു ഒ അധ്യക്ഷത വഹിച്ചു. പി.എ ശകുന്തള യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സജിത്ത് എം പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി സജിത്ത് എം പ്രസിഡന്റ്, സനല്‍കുമാര്‍ സെക്രട്ടറി, പ്രദീപ് എം ട്രഷറര്‍, ജോയിന്റ് സെക്രട്ടറിയായി ഷിജു. ഒ, വൈസ് പ്രസിഡന്റായി അഭിലാഷ് എന്നിവരെ തെരഞ്ഞടുത്തു.