കയ്യൂര്‍ വില്ലേജില്‍ പുതുതായി നിര്‍മിച്ച സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് കേരള റവന്യു ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കയ്യൂര്‍ വില്ലേജ് ഓഫീസിനോട് ചേര്‍ന്ന് നിര്‍മ്മിച്ച കെട്ടിടത്തിന്റെ നിര്‍മാണച്ചുമതല പി ഡബ്യു ഡി ക്ക് ആയിരുന്നു. കേരള സര്‍ക്കാരിന്റെ രണ്ടാം 100 ദിന കര്‍മ പരിപാടിയുടെ ഭാഗമായാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തിയത്. കയ്യൂര്‍ വില്ലേജ് ഓഫീസ് പരിസരത്തു വച്ചു നടന്ന പരിപാടിയില്‍ കയ്യൂര്‍ – ചീമേനി പഞ്ചായത്തു പ്രസിഡന്റ് കെ.പി. വത്സലന്‍ അധ്യക്ഷനായി. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, എ ഡി എം എ കെ രമേന്ദ്രന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം കുഞ്ഞിരാമന്, കയ്യൂര്‍ – ചീമേനി പഞ്ചായത്തു മെമ്പര്‍ എം പ്രശാന്ത്, ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ എം മണി രാജ് , വില്ലേജ് ഓഫീസര്‍ ആര് നിഷ, കെ.രാധാകൃഷ്ണന് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.