CLOSE

പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; പട്ടയം മേളയില്‍ സന്തോഷം പങ്കിട്ട് മോഹനനും ഓമനയും

Share

കോളിയടുക്കത്തെ മോഹനനും ഓമനയ്ക്കും കേരള സര്‍ക്കാറിന്റെ രണ്ടാം നൂറുദിന പദ്ധതികളില്‍ ഉള്‍പ്പെടുത്തി നടത്തിയ പട്ടയമേളയില്‍ മോഹ സാഫല്യം. ഇവരുടെ പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പാണ് കാസര്‍കോട് താലൂക്ക് പട്ടയമേളയില്‍ പൂവണിഞ്ഞത്. സ്വന്തമായി വീട് പണിഞ്ഞെങ്കിലും ആ 10 സെന്റ് ഭൂമി സ്വന്തം പേരില്‍ പതിച്ചു കിട്ടിയ സന്തോഷം പങ്കുവെക്കുകയാണിവര്‍.
ചെത്ത് തൊഴിലാളിയായ മോഹനന് ആറ് വര്‍ഷം മുന്‍പ് ജോലിക്കിടയില്‍ സംഭവിച്ച അപകടത്തെ തുടര്‍ന്ന് ഉപജീവനമാര്‍ഗ്ഗം നഷ്ടമായി. നിലവില്‍ കോളിയടുക്കം ടൗണില്‍ തട്ട് കട നടത്തി വരികയാണ് ഈ അറുപത്തിമൂന്ന്കാരന്‍. കാലങ്ങളായുള്ള അലച്ചിലിനൊടുവില്‍ പട്ടയം ലഭിച്ചപ്പോള്‍ ഹൃദയം നിറഞ്ഞ് സര്‍ക്കാറിന് നന്ദി പറയുകയാണ് ഈ കുടുംബം.

Leave a Reply

Your email address will not be published.