മനസ്സ് നിറഞ്ഞ് വിദ്യാനഗറിലെ അബ്ദുറഹിമാനും താഹിറയും. മുപ്പത് വര്‍ഷമായി കൈവശം വെച്ച് അനുഭവിച്ചു വരുന്ന പത്ത് സെന്റ് ഭൂമിയുടെ ഉടമകളായ സന്തോഷത്തിലാണിവര്‍. നാല് വര്‍ഷമായി അവിടെ വീട് വെച്ച് താമസിച്ചു വരികയായിരുന്നു. കൂലി തൊഴിലാളിയാണ് അബ്ദുറഹിമാന്. ഭാര്യ താഹിറ വീട്ടമ്മയാണ്. നാല് മക്കളും വിവാഹം കഴിഞ്ഞും ഉപജീവനം തേടിയും പോയി. അനുജന്റെ സഹായത്തോടെ ആറ് ലക്ഷം രൂപ ലോണെടുത്താണ് ഇവര്‍ വീട് പണിതത്. അന്തിയുറങ്ങുന്ന വീടും പ്രദേശവും സ്വന്തം പേരിലേക്ക് രേഖയായി കൈനീട്ടി വാങ്ങിയപ്പോള്‍ അടക്കാനാകാത്ത സന്തോഷം പങ്കുവെക്കുകയാണ് അബ്ദുറഹിമാന്.