മീയ്യപദവിലെ രവീന്ദ്രയ്ക്കും പുഷ്പയ്ക്കും പട്ടയമേളയില്‍ സ്വപ്ന സാഫല്യം. നേഴ്സായ മകളും വിദ്യാര്‍ത്ഥികളായ രണ്ട് ആണ്മക്കളും അടങ്ങുന്ന കുടുംബത്തിന്റെ വളരെനാളായുള്ള കാത്തിരിപ്പാണ് ഇന്ന് അവസാനിച്ചത്. രവീന്ദ്ര കൂലിതൊഴിലാളിയും പുഷ്പ ബീഡി തൊഴിലാളിയുമാണ്. 20 വര്‍ഷമായി വീട് വെച്ച് താമസിക്കുന്ന മണ്ണ് സ്വന്തം പേരില്‍ പതിച്ചു കിട്ടിയ സന്തോഷത്തിലാണ് ഈ കുടുംബം. തങ്ങളെ ഭൂമിയുടെ അവകാശികളാക്കിയ സര്‍ക്കാറിന് നന്ദി പറഞ്ഞ് അവര്‍ മേള വിട്ടിറങ്ങി.