കാഞ്ഞങ്ങാട്: ഭക്ഷണപദാര്‍ത്ഥങ്ങളില്‍ മായം ചേര്‍ക്കുന്നതും പഴകിയ ഭക്ഷണങ്ങള്‍ വീണ്ടും ഉപയോഗിക്കുന്നതുമായ സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശേധനകള്‍ കര്‍ശനമാക്കി, പിടികൂടുന്ന സ്ഥാപനങ്ങളുടെ പേര് വിവരങ്ങള്‍ യഥാസമയം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ത്വരിതപ്പെടുത്തണമെന്ന് നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ്സ് കാസര്‍കോട് ബ്ലോക്ക് കണ്വെന്ഷന് ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട് പി സ്മാരക ഹാളില്‍ നടന്ന കണ്‍വന്‍ക്ഷന്‍ എന്‍ സി പി ജില്ലാ ജനറല്‍ സെക്രട്ടറി ജോണ്‍ ഐമ്മന് ഉദ്ഘാടനം ചെയ്തു, നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ വസന്തകുമാര്‍ കാട്ടുകുളങ്ങര അദ്ധ്യക്ഷത വഹിച്ചു. ഒ.ടി.സുജേഷ്, സതീഷ് പുതുച്ചേരി എന്നിവര്‍ സംസാരിച്ചു. യൂത്തിന്റെ ജില്ല ജനറല്‍ സെക്രട്ടറി രവീന്ദ്രന് സി ബി സ്വാഗതം പറഞ്ഞു.