വേലാശ്വരം : അജാനൂര്‍ പഞ്ചായത്തിന്റെ 2021- 22 വര്‍ഷത്തെ ആസൂത്രണ പദ്ധതിപ്രകാരം പഞ്ചായത്തിലെ എല്ലാ ഗവണ്മെന്റ് എല്‍. പി, യു. പി സ്കൂളുകള്‍ക്കും മേശ,കസേര, ബെഞ്ച്, ഡെസ്ക് തുടങ്ങിയ ഫര്‍ണിച്ചറുകളും, പ്രിന്ററുകളും, ശുചിത്വ മിഷന് പദ്ധതി പ്രകാരം കലക്ടേഴ്സ് അറ്റ് ബിന്നുകളും വിതരണം ചെയ്തു. ഹാര്‍ഡ് ബോട്ടില്‍, പാല് കവറുകള്‍ പെറ്റ് ബോട്ടില്‍, ജൈവമാലിന്യങ്ങള്‍ എന്നിവ ശേഖരിക്കാനായി പ്രത്യേകം പ്രത്യേകം ബിന്നുകളാണ് സ്കൂളുകള്‍ക്ക് നല്‍കിയത്. വേലാശ്വരം ഗവണ്മെന്റ് യു.പി സ്കൂളില്‍ അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീബ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. മീന,എസ്. എം.സി ചെയര്മാന് പി.വി. അജയന്‍എന്നിവര്‍ സംസാരിച്ചു. വേലാശ്വരം ഗവണ്മെന്റ് യു.പി സ്കൂള്‍ പ്രധാന അധ്യാപകന് സി. പി. വി വിനോദ് കുമാര്‍ സ്വാഗതവും കെ. വി. ശശികുമാര്‍ നന്ദിയും പറഞ്ഞു