പാണത്തൂര്‍: പനത്തടി പഞ്ചായത്തിലെ പത്താം വര്‍ഡിലെ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശം ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റ് പരിശോധന നടത്തി. ബളാംതോട്, കാപ്പിത്തോട്ടം അരിപ്രോഡ്, മാവുങ്കാല്‍ പ്രദേശത്താണ് ആറ് ഡെങ്കിപനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. യൂണിറ്റ് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങള്‍ പരിശോധന നടത്തിയത്.