കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലെ എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്വകാര്യ സ്ഥാപനത്തിലേക്കുള്ള അഭിമുഖം മെയ് 18ന് രാവിലെ 10 മുതല്‍ കാസര്‍കോട് എംപ്ലോയബിലിറ്റി സെന്ററില്‍ നടത്തും. കസ്റ്റമര്‍ അഡൈ്വസര്‍, ടീം ലീഡര്‍ ഒഴിവിലേക്ക് പ്ലസ്ടുവും, ബോഡിഷോപ് ഇന്‍ചാര്‍ജ് ഒഴിവിലേക്ക് ഡിപ്ലോമയും, ബോഡിഷോപ് ടെക്നിഷ്യന്‍, പി.ഡി.ഐ ടെക്നിഷ്യന്‍ എന്നീ ഒഴിവിലേക്ക് ഡിപ്ലോമ അല്ലെങ്കില്‍ ഐ.ടി.ഐ യും എല്‍1 ടെക്നിഷ്യന്‍, ഫ്ലോര്‍ ടെക്നിഷ്യന്‍, ക്യു.സി അസിസ്റ്റന്റ് എന്നി ഒഴിവുകളിലേക്ക് ഐ.ടി.ഐ യുമാണ് യോഗ്യതകള്‍. കൂടാതെ നിശ്ചിത വിഷയത്തില്‍ ബി -ടെക് അല്ലെന്കില് ഡിപ്ലോമ യോഗ്യത ഉള്ളവര്‍ക്ക് സിവില്‍ എഞ്ചിനീയര്‍ , ഇലെക്ട്രിക്കല്‍ എഞ്ചിനീയര്‍, ഫൈബര്‍ എഞ്ചിനീയര്‍ തസ്തികയിലേക്കും, ഐ.ടി.ഐ ഇലക്ട്രീഷ്യന് യോഗ്യത ഉള്ളവര്‍ക്ക് ഇലക്ട്രീഷ്യന് തസ്തികയിലേക്കും ഒഴിവുകള്‍ ഉണ്ട്. ഈ ഒഴിവുകളിലേക്ക് 35 വയസ്സില്‍ താഴെയുള്ള പ്രവര്‍ത്തിപരിചയമുള്ള യുവാക്കള്‍ക്കാണ് അവസരം. അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി മെയ് 18ന് രാവിലെ 10നകം ഓഫീസില്‍ രജിസ്ട്രേഷന് നടത്തണം. ഫോണ്‍ 9207155700, 04994 297470 ( ഞായര്‍ അവധി ആയിരിക്കും.) നിലവില്‍ എംപ്ലോയബിലിറ്റി സെന്ററില്‍ ഒറ്റത്തവണ രജിസ്ട്രേഷന് നടത്തിയിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം.