CLOSE

സുഭിക്ഷ കേരളം – ജനകീയ മത്സ്യകൃഷിചീമേനി തുറന്ന ജയിലില്‍ മത്സ്യക്കൃഷി വിളവെടുപ്പ് നടത്തി

Share

കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ തുറന്ന ജയിലില്‍ സുഭിക്ഷ കേരളം- ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന റീ സെര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ യൂണിറ്റിന്റെ വിളവെടുപ്പ് ഉദ്ഘാടനം ജയില്‍ സൂപ്രണ്ട് വി ജയകുമാര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി വി സതീശന് നല്‍കി നിര്‍വ്വഹിച്ചു. 4000 മത്സ്യകുഞ്ഞുങ്ങളേയാണ് ആകെ നിക്ഷേപിച്ചത്. അതില്‍ ശരാശരി 400 ഗ്രാം തൂക്കമുള്ള മത്സ്യങ്ങളെയാണ് ലഭിച്ചത്. ആകെ 1200 കിലോഗ്രാം മത്സ്യങ്ങളെ വിറ്റഴിച്ചു. 4 ദിവസങ്ങളായി വിളവെടുപ്പ് നടത്തി പൂര്‍ത്തീകരിക്കും.

ചടങ്ങില്‍ ജോയിന്റ് സുപ്രണ്ട് ആന്‍വര്‍, അസിസ്റ്റന്റ് സുപ്രണ്ട്മാരായ കെ രാജീവന്‍, ഹരീന്ദ്രന്‍, കൃഷി ഓഫീസര്‍ അജയ കുമാര്‍, വെല്‍ഫെയര്‍ ഓഫീസര്‍ ശിവപ്രസാദ്, അക്വാകള്‍ച്ചര്‍ കോ ഓര്‍ഡിനേറ്റര്‍മാരായ അശ്വിന്‍, വീണ, അക്വാകള്‍ച്ചര്‍ പ്രോമോട്ടര്‍മാരായ പ്രീത, രവീന്ദ്രന്‍, വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.