CLOSE

കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അമ്മമാര്‍ക്കുള്ള സൈബര്‍ സുരക്ഷാ ബോധവത്കരണ ക്ലാസ്സ് സമാപിച്ചു

Share

രാജപുരം: കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അമ്മമാര്‍ക്കുള്ള ദ്വിദിന സൈബര്‍ സുരക്ഷാ ബോധവത്കരണ ക്ലാസ്സ് സമാപിച്ചു. ഏകദേശം 120 അമ്മമാര്‍ ക്ലാസ്സില്‍ സംബന്ധിച്ചു. ലിറ്റില്‍ കൈറ്റ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങളായ ഫാത്തിമത്ത് റിയ സി കെ, സാനിയ ആര്‍, ശ്രീലക്ഷ്മി പി, ആര്യശ്രീ ബിഎന്നിവരാണ് ക്ലാസ്സുകള്‍ നയിച്ചത്. സ്‌കൂള്‍ കൈറ്റ്‌സ് മാസ്റ്റര്‍ അനില്‍കുമാര്‍ കെ , കൈറ്റ് മിസ്ട്രസ് ധനലക്ഷ്മി വി കെഎന്നിവര്‍ നേതൃത്വം നല്‍കി. പ്രധാനധ്യാപിക ബിജി ജോസഫ് ഉദ്ഘാടനം ചെയ്തു. മധുസൂദനന്‍ കെ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.