നവകേരളം കര്‍മ്മ പദ്ധതിയില്‍ ജല ശ്രോതസ്സുകള്‍ മാലിന്യ മുക്തമാക്കുന്നതിനായി തെളിനീരൊഴുകും നവകേരളം പരിപാടിയുടെ ഭാഗമായി നീലേശ്വരം നഗരസഭ തല ശുചീകരണം നടന്നു. കാനക്കര തോട് ശുചീകരിച്ച് നഗരസഭാ ചെയര്‍ പേഴ്സണ്‍ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ കെ.നാരായണന് അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്മാന് പി പി മുഹമ്മദ് റാഫി, കൗണ്‍സിലര്‍ പി ഭാര്‍ഗ്ഗവി എന്നിവര്‍ സംസാരിച്ചു. തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, നഗരസഭ ശുചീകരണ വിഭാഗം തൊഴിലാളികള്‍, ശുചീകരണ പരിപാടിയില്‍ പങ്കെടുത്തു. നഗരസഭ തൊഴിലുറപ്പ് ഓവര്‍സിയര്‍ വി.വി ബബിത്ത്
നഗരസഭ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ടി .വി രാജന്, പി.പി. സ്മിത, കെ.പി. രചന, വാസന്തി എന്നിവര്‍ നേതൃത്വം നല്കി. നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.പി.മോഹനന് സ്വാഗതം പറഞ്ഞു.