പാലക്കുന്ന്: 40 വയസ് പിന്നിട്ട ഉദുമ , കാസര്‍കോട്, മഞ്ചേശ്വരം മേഖലയിലെ കബഡി താരങ്ങളുടെ
കൂട്ടായ്മയായ മാസ്റ്റേഴ്സ് കബഡി ഗ്രൂപ്പ് വ്യത്യസ്തമായൊരു കബഡി മത്സരം നടത്തുന്നു. പള്ളത്ത് പ്രത്യേകമായൊരുക്കിയ സ്റ്റേഡിയത്തില്‍ 40 വയസ് പൂര്‍ത്തിയായ കബഡി കളിക്കാരെ മാത്രം പങ്കെടുപ്പിച്ചു കൊണ്ടാണ് മത്സരം നടത്തുന്നത് . കബഡി ഫെസ്റ്റ് 2022 എന്ന് പേരിട്ട ടൂര്‍ണമെന്റ് ഞായറാഴ്ച (15) പകല്‍ 2ന് തുടങ്ങും . അഖിലേന്ത്യ കബഡി ഫെഡറേഷന് അംഗം സുധിര്‍കുമാര്‍ മഞ്ചേശ്വരം ഉദ്ഘാടനം ചെയ്യും. 12 ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കുമെന്ന് സംഘടക്കാര്‍ അറിയിച്ചു. വിജയികള്‍ക്ക്
5555, 3333, 1111 ക. വീതം ക്യാഷ് പ്രൈസും ട്രോഫിയും നല്‍കും. ഈ മേഖലയിലെ ആദ്യകാല ജില്ല, സംസ്ഥാന യൂണിവേഴ്സിറ്റി താരങ്ങളായ അംബിക നഗറിലെ ശ്രീധരന്,തെക്കേക്കരയിലെ ടി. രാമന്, കാസര്കോടുകാരായ കെ. അച്യുത, മുകുന്ദരാജ് എന്നിവരെ ആദരിക്കും.