എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട എട്ട് പേര്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു നല്‍കി. കെ ജി ബൈജു, അശോക് കുമാര്‍, മധുസൂദനന്‍, പി ജെ തോമസ്, ശാന്ത, ശാന്ത കൃഷ്ണന്‍, സജി, എം.വി രവീന്ദ്രന്‍ എന്നിവര്‍ക്കാണ് ധനസഹായം വിതരണം ചെയ്തത്. ഇതോടൊപ്പം കെ ജി ബൈജുവിന് പ്രതിമാസം 2200 രൂപ പെന്‍ഷനായും, ആശ്വാസ കിരണം പദ്ധതിയിലൂടെ 700 രൂപയും, 50,000 രൂപ ബാങ്ക് ലോണ്‍ എഴുതി തള്ളുകയും ചെയ്തു. മധുസൂദനന് പ്രതിമാസം 1200 രൂപ പെന്‍ഷനായും, 4280 രൂപ സൗജന്യ ചികിത്സയ്ക്കും, 1,90,700 രൂപ ബാങ്ക് ലോണ്‍ എഴുതി തള്ളുകയും ചെയ്തു. സജിക്ക് പ്രതിമാസ പെന്‍ഷന്‍ ഇനത്തില്‍ 1200 രൂപ നല്‍കി. ശാന്തയ്ക്ക് പ്രതിമാസ പെന്‍ഷന്‍ ഇനത്തില്‍ 1200 രൂപയും, 14000 രൂപ ബാങ്ക്‌ലോണ്‍ എഴുതി തള്ളുകയും ചെയ്തു. ശാന്ത കൃഷ്ണന് പ്രതിമാസ പെന്‍ഷന്‍ ഇനത്തില്‍ 1200 രൂപയും, 8000 രൂപ ബാങ്ക് ലോണ്‍ എഴുതി തള്ളുകയും ചെയ്തു. രവീന്ദ്രന് പ്രതിമാസ പെന്‍ഷന്‍ ഇനത്തില്‍ 1200 രൂപയും, സൗജന്യ ചികിത്സയ്ക്ക് 57819 രൂപയും, 61444 രൂപ ബാങ്ക് ലോണ്‍ എഴുതി തള്ളുകയും ചെയ്തു. പി ജെ തോമസിന് പ്രതിമാസ പെന്‍ഷന്‍ ഇനത്തില്‍ 2200 രൂപയും, 39389 രൂപയുടെ ബാങ്ക് ലോണ്‍ എഴുതി തള്ളുകയും ചെയ്തു. അശോക് കുമാറിന് പെന്‍ഷന്‍ ഇനത്തില്‍ 1200 രൂപയും, സൗജന്യ ചികിത്സയ്ക്ക് 15373 രൂപയും, 1,07,500 രൂപയുടെ ബാങ്ക് ലോണ്‍ എഴുതി തള്ളുകയും ചെയ്തുവെന്ന് എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യല്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ ഇന്‍ ചാര്‍ജ്ജ് സിറോഷ് പി ജോണ്‍ അറിയിച്ചു.