രാജപുരം: ഡെങ്കിപ്പനിക്കെതിരെ ജാഗ്രത നിര്‍ദ്ദേശവുമായി കോടോംബേളൂര്‍ പഞ്ചായത്തിലെ പത്തൊമ്പതാം വാര്‍ഡില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയിറങ്ങി.മഴയോടൊപ്പം വരുന്ന ഡെങ്കിപ്പനി അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രതാ നിര്ദ്ദേശങ്ങളുമായണ് വാര്‍ഡില്‍ മെമ്പറും,ആരോഗ്യ പ്രവര്‍ത്തകരും കുടുംബശ്രീ ,വാര്‍ഡു സമിതി അംഗങ്ങളും വിവിധ സ്ക്വാഡ്കളായി വിടുകള്‍ കയറിയത്. മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്ക്കെതിരെകര്ശനമായ നിയമ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.. വാര്‍ഡ് മെമ്പറും വൈസ്പ്രസിഡന്റുമായ പി.ദാമോദരന്‍, എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരായ പ്രമോദ്, വിജയന്, നിമിഷ, പുഷ്പജ, ആശ വര്‍ക്കര്‍മാര്‍, കുടുംബശ്രീ ,എഡി എസ് അംഗങ്ങള്‍,വാര്‍ഡ് സമിതി അംഗങ്ങള്‍ തുടങ്ങിയവരാണ് വിട്ടുകള്‍ കയറി നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.