സംസ്ഥാനത്തെ മുഴുവന്‍ ദൂരഹിതര്‍ക്കും ഭൂമി നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് കേരള റവന്യു ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്. വെള്ളരിക്കുണ്ട് താലൂക്ക്തല പട്ടയ വിതരണമേള, വെള്ളരിക്കുണ്ട് താലൂക്ക് ഇ- ഓഫീസ്, മാലോത്ത് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഭൂപരിഷ്കരണ നിയമത്തിന്റെ 50ാം വാര്‍ഷികത്തിലാണ് ഇന്ന് സംസ്ഥാനം. എന്നാല്‍ കേരളത്തില്‍ ഇപ്പോഴും നിരവധി പേര് ഭൂരഹിതരായി തുടരുന്നു. അതിനാല്‍ തന്നെ നിയമങ്ങളെ മുറുക്കിപ്പിടിച്ച് പരമാവധി പേര്‍ക്ക് ഭൂമി നല്‍കാനാണ് സര്‍ക്കാര്‍ ശ്രമം. അതിന് നിലവില്‍ സര്‍ക്കാരിന്റെ കയ്യിലുള്ള ഭൂമി മതിയാകാതെ വരും. സംസ്ഥാനത്ത് അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.
216 പട്ടയങ്ങളാണ് വെള്ളരിക്കുണ്ട് താലുക്കില്‍ വിതരണം ചെയ്തത്. 65 കേരള ഭൂമി പതിവ് പട്ടയങ്ങളും, 151 ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങളുമാണ് വിതരണം ചെയ്തത്. കോടോത്ത്, കരിന്തളം, ബേളൂര്‍, തായന്നൂര്‍, പരപ്പ, വെസ്റ്റ് എളേരി, കള്ളാര്‍, പനത്തടി, ബന്തടുക്ക, മാലോം വില്ലേജുകളിലാണ് പട്ടയം വിതരണം ചെയ്തത്. മാലോത്ത് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടവും മന്ത്രി കെ. രാജന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. 1250 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലാണ് മലോം വില്ലേജ് ഓഫീസ് നിര്‍മിച്ചിരിക്കുന്നത് . നിര്‍മിതി കേന്ദ്രത്തിനായിരുന്നു കെട്ടിടത്തിന്റെ നിര്‍മാണ ചുമതല. 44 ലക്ഷം രൂപയാണ് കെട്ടിടത്തിന്റെ നിര്‍മാണത്തിനായി ചിലവഴിച്ചിരിക്കുന്നത്. വില്ലേജ് ഓഫിസറുടെ മുറി, ഓഫീസ് റൂം, സ്റ്റോര്‍ റൂം, ഹെല്‍പ്പ് ഡെസ്ക്, ടോയ് ലെറ്റ് അടക്കമുള്ള സൗകര്യങ്ങള്‍ കെട്ടിടത്തില്‍ ഒരുക്കിയിരിക്കുന്നു. വികലാംഗ സൗഹൃദമായാണ് ഓഫീസ് നിര്‍മ്മിച്ചിരിക്കുന്നത്. വില്ലേജ് ഓഫീസിനു ആവശ്യമായ ലാന്‍ഡ് വര്‍ക്കുകളും, ഇലക്ട്രിക്കല്‍ ജോലികളും പൂര്‍ത്തിയായി. ചെങ്കുത്തായ സ്ഥലത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ വശങ്ങളില് മണ്ണിടിച്ചില്‍ തടയുന്നതിനായി കോണ്‍ക്രീറ്റ് റീടെയ്നിംഗ് വാള് അടക്കമാണ് ചുറ്റുമതില്‍ തീര്‍ത്തിരിക്കുന്നത്.
വെള്ളരിക്കുണ്ട് താലൂക്ക് ഇ – ഓഫീസ് ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ ഇ. ചന്ദ്രശേഖരന് എം എല്‍ എ അധ്യക്ഷനായി. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, എ ഡി എം എ കെ. രമേന്ദ്രന്‍, കാഞ്ഞങ്ങാട് സബ് കളക്ടര്‍ ഡി.ആര് മേഘ ശ്രീ, ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ പി.വി. മുരളി, ബളാല്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ജെസ്സി ചാക്കോ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി.പി. തമ്പാന്, വി.കെ.ചന്ദ്രന്, എന്‍ ഡി വിന്‍സെന്റ്, എ.സി. എ . ലത്തീഫ്, ജോയി പേണ്ടാനത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.