മുളിയാര്‍ പഞ്ചായത്തില്‍ 2021-22 വര്‍ഷത്തെ പ്രോജക്ടില്‍ നിര്‍മ്മിച്ച എല്‍.എസ്സ്.ജി.ഡി ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു. മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി മിനി ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എ ജനാര്‍ദ്ദന്‍ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ റൈസ റാഷിദ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ഇ മോഹനന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അനീസ മന്‍സൂര്‍, മെമ്പര്‍മാരായ അബ്ബാസ് കൊളച്ചപ്പ്, എ അനന്യ, സത്യവതി ബാവിക്കര രമേശന്‍ മുതലപ്പാറ, പി ശ്യാമള, സി നാരായണിക്കുട്ടി, എ ഇ ആശാ പ്രകാശ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.