CLOSE

നീര്‍ച്ചാലുകളുടെ ജനകീയ ശുചീകരണത്തിന് അജാനൂരില്‍ തുടക്കമായി

Share

കേരള സര്‍ക്കാരിന്റെ നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന തെളി നീരൊഴുക്കും നവകേരളം പരിപാടിയുടെ ഭാഗമായി നടത്തുന്ന ജലസ്രോതസ്സുകളുടെ ജനകീയ ശുചീകരണ യജ്ഞത്തിന് അജാനൂരില്‍ തുടക്കമായി. ജനകീയ ശുചീകരണത്തിന്റെ ഭാഗമായി ലഭിക്കുന്ന പാഴ് വസ്തുക്കളില്‍ പുന: ചക്രമണത്തിനും പുനരുപയോഗത്തിനും സാധ്യതയുള്ള പ്രത്യേകം ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും, അഴുകുന്ന വസ്തുക്കള്‍ കുഴി കമ്പോസ്റ്റാക്കി മാറ്റും. ഇതിനു മുന്നോടിയായി നടന്ന ജല നടത്തത്തിന്റെ ഭാഗമായി മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തുകയും അവ ജിഐ എസ്സ് മാപ്പിംഗ് നടത്തുകയുണ്ടായി.

ഒരോ വാര്‍ഡില്‍ നിന്നും നാല് വീതം ജല സ്രോതസ്സുകളില്‍ നിന്ന് ജലം ശേഖരിച്ച്ഗുണ നിലവാര പരിശോധന നടത്തുകയുണ്ടായി. ജനകീയ ശുചീകരണത്തിനു ശേഷം നീര്‍ച്ചാലുകള്‍ ശുചിയായി സൂക്ഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി ജനകീയ പങ്കാളിത്തത്തോടെ പദ്ധതികള്‍ നടപ്പാക്കും. മുക്കൂട് ഒറുവുങ്കര തോട് പരിസരത്ത് നടന്ന അജാനൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. മീന അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. കൃഷ്ണന്‍ മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍മാരായ കെ. വി.ലക്ഷ്മി, പി.മിനി, ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം. പി.സുബ്രഹ്മണ്യന്‍, ടി.പി. കാര്‍ത്യായണി, കോടാട്ട് കൃഷ്ണന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗോപന്‍, ഒ.മോഹനന്‍, പി.കെ. ബാലന്‍, ദീപു രാജ്.എന്‍, വിജി.കെ. കെ, മഞ്ജുള എം. വി, ജയശ്രീ എന്നിവര്‍ സംസാരിച്ചു ഇരുപത്തിമൂന്നാം വാര്‍ഡ് മെമ്പര്‍ എം. ബാലകൃഷ്ണന്‍ സ്വാഗതവും മിനി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.