കാഞ്ഞങ്ങാട്: രണ്ട് ദിവസങ്ങളിലായി നടന്ന പള്ളിക്കര തെക്കേക്കുന്ന് രക്തേശ്വരി ദേവസ്ഥാന കളിയാട്ട മഹോത്സവത്തിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്നു. ക്ഷേത്ര മാതൃ സമിതിയുടേയും കുട്ടികളുടെയും തിരുവാതിരയും തെക്കേക്കുന്ന് യുവ കൂട്ടായ്മയുടെ ഓണ ഫ്യൂഷന്‍ ഡാന്‍സും വരവീണ ഭജന്‍സ് ഉദുമയുടെ ഭജനയും തുടര്‍ന്ന് രക്തേശ്വരിയമ്മയുടെ തിടങ്ങുലും കുളിച്ചു തോറ്റവും നടന്നു. സമാപനദിനത്തില്‍ രക്തേശ്വരിയമ്മയുടെ പുറപ്പാട് ഗുളികന് തെയ്യങ്ങള്‍ അരങ്ങിലെത്തി.