സംസ്ഥാന സാക്ഷരതാ മിഷന് പഠനം മുടങ്ങിയവര്‍ക്ക് വേണ്ടി നടത്തുന്ന നാലാംതരം ഏഴാംതരം തുല്യതാ പരീക്ഷജില്ലയില് ആരംഭിച്ചു കാഞ്ഞങ്ങാട് ഹൊസ്ദുര്‍ഗ് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വച്ച് നടന്നജില്ലാതല പരീക്ഷയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന് ജില്ലയിലെ മുതിര്ന്നഏഴാംതരം തുല്യതാ പഠിതാവായ 65 വയസ്സുകാരന് കാഞ്ഞങ്ങാട് മോനാച്ച സ്വദേശി രാമകൃഷ്ണന് ചോദ്യപേപ്പര്നല്കി നിര്‍വഹിച്ചു. കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ കൗണ്‍സിലര്‍ നന്ദന ബല്‍രാജ് അധ്യക്ഷതവഹിച്ചു. സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി എന്‍ ബാബു, സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ വി സുരേഷ് കുമാര്‍, പിടിഎപ്രസിഡണ്ട് സന്തോഷ് കുശാല്‍നഗര്‍, അധ്യാപകരായ എംകെ സുമേഷ്, കെ പത്മാവതി, നോഡല്‍ പ്രേരക്ആയിഷ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. പ്രേരക്മാരായ എം ശാലിനി, വീ രജനി, എം നാരായണി, എംബാലാമണി എന്നിവര്‍ പരീക്ഷയ്ക്ക് നേതൃത്വം കൊടുത്തു. കുറ്റിക്കോല്‍ ഹൈസ്കൂളില്‍ ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് കെ മുരളിയും, മുള്ളേരിയ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കാറഡുക്ക ആരോഗ്യ വിദ്യാഭ്യാസസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം രത്നാകരയും, രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂളില്പ്രിന്സിപ്പാള് അബ്രഹാം മാസ്റ്ററും, മഞ്ചേശ്വരം എസ് എ റ്റി ഹൈസ്കൂളില്‍ മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത്ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുപ്രിയ ഷേ ണിയും, പിലിക്കോട് ചന്തേരഇസ്സത്തുല് ഇസ്ലാം എല്‍പി സ്കൂളില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന് മണിയറയും, കാസര്‍കോട് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സാക്ഷരതാ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി എന്ബാബുവും ചോദ്യപേപ്പര്‍ നല്‍കിക്കൊണ്ട് പരീക്ഷകള്‍ ഉദ്ഘാടനം ചെയ്തു. ബോവിക്കാനം മണിയങ്കോട് സ്വദേശിപതിനെട്ടുകാരനായ ബി എം അബ്ദുല്ലയാണ് ഏഴാം തരം തുല്യത യില്‍ ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞപഠിതാവ്. പരീക്ഷാ ഞായറാഴ്ചയും തുടരും. മുതിര്‍ന്ന പരീക്ഷാര്‍ത്ഥികള്‍ക്ക് ഭക്ഷണം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നല്‍കുന്നുണ്ട്. ജനപ്രതിനിധികളും സാക്ഷരതാ മിഷന് പ്രേരക് മാരുംഅധ്യാപകരും പരീക്ഷയ്ക്ക് നേതൃത്വം നല്കുന്നു.