CLOSE

പാലക്കുന്ന് റിയല്‍ ഫ്രണ്ട്സ് ക്ലബ്ബിന് സ്വന്തം കെട്ടിടം ഒരുങ്ങി

Share

ക്ലബ്ബിന്റ പതിനെട്ടാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച ചടങ്ങില്‍ സി.എച്ച്. കുഞ്ഞമ്പു എം. എല്‍. എ. ഞായറാഴ്ച ഉദ്ഘാടനം ചെയ്യും

പാലക്കുന്ന് : നാടിന്റെ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ, കാര്‍ഷിക, വികസന രംഗത്ത് 18 വര്‍ഷമായി സജീവമായി പ്രവര്‍ത്തിച്ചു വരുന്ന പാലക്കുന്ന് റിയല്‍ ഫ്രണ്ട്സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന് കരിപ്പോടിയില്‍ സ്വന്തമായി കെട്ടിടമൊരുങ്ങി. പതിനെട്ടാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച്ച (15ന് ) വൈകുന്നേരം 4ന് സി. എച്ച്. കുഞ്ഞമ്പു എം. എല്‍. എ. കെട്ടിടം ഉദ്ഘാടനം ചെയ്യും. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി അധ്യക്ഷയാകും. കാസര്‍കോട് ഡിവൈ.എസ്.പി. പി. ബാലകൃഷ്ണന്‍ നായര്‍ മുഖ്യാതിഥിയായിരിക്കും. നാട്ടിലെ കര്‍ഷകരായ കുമാരന്‍ നായര്‍, സഞ്ജീവന്‍, ജില്ല ഒളിമ്പിക്‌സ് ജൂഡോ സ്വര്‍ണ മെഡല്‍ ജേതാവ് കെ. അഭിനവ്, മദ്രാസ് ഐ.ഐ.ടി. യില്‍ നിന്ന് ഓഷ്യന്‍ എഞ്ചിനീയറിഗില്‍ ഡോക്ടറേറ് നേടിയ അഖില്‍ ബാലഗോപാലന്‍ എന്നിവരെ ചടങ്ങില്‍ അനുമോദിക്കും. പതിനെട്ടാം വാര്‍ഷികാഘോഷത്തിന്റെ വിളംബരമെന്നോണം വൈകിട്ട് 3ന് കരിപ്പോടി അയ്യപ്പ ഭജന മന്ദിര പരിസരത്ത് നിന്ന് ഘോഷയാത്ര പുറപ്പെടും. കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.
കരിപ്പോടിയില്‍ മൂന്ന് സെന്റ് സ്ഥലത്താണ് കെട്ടിടം പണിതത്.25 അംഗങ്ങളുമായി 2004 മേയില്‍ രൂപംകൊണ്ട ക്ലബ്ബിന് നാട്ടിലും വിദേശത്തുമായി നിലവില്‍ നൂറില്‍ പരം സജീവാഗംങ്ങളുണ്ട്. കരിപ്പോടി പാടത്ത് നെല്‍കൃഷിയും പച്ചക്കറി വിളവെടുപ്പും നടത്തി ശ്രദ്ധനേടി.ക്ലബ് പരിധിയില്‍ നിരവധി രോഗികള്‍ക്ക് സാമ്പത്തിക സഹായം എത്തിച്ചു.
പി.എസ്.സി. കോച്ചിങ്, ഇംഗ്ലീഷ് പഠനം, ആരോഗ്യ ക്യാമ്പുകള്‍, കോവിഡ്കാല പരിരക്ഷ, സ്ത്രീശക്തീകരണ സെമിനാറുകള്‍ തുടങ്ങിയവ നടത്തി നാട്ടില്‍ ജന ശ്രദ്ധനേടിയ ക്ലബ്ബാണിത്.
നാട്ടിലെ അംഗങ്ങളില്‍ നിന്നും പ്രവാസികളുടെയും കപ്പലോട്ടക്കാരുടെയും സഹായത്തോടെയുമാണ് കെട്ടിടം പണി പൂര്‍ത്തിയാക്കിയതെന്ന് ഭാരവാഹികളായ ശശിധരന്‍ കരിപ്പോടി (പ്രസിഡന്റ്), എം. രാജേഷ് (വൈ. പ്രസിഡന്റ്), മനോജ് കരിപ്പോടി(സെക്രട്ടറി), കെ. സതീശന്‍(ജോ. സെക്രട്ടറി), വിജേഷ് തെല്ലത്ത് (ട്രഷറര്‍) എന്നിവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.