CLOSE

ഹജ്ജ് കമ്മറ്റി തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്നത് ഏറ്റവും മികച്ച സേവനം:മുഹമ്മദ് റാഫി

Share

കാസറഗോഡ്: കേരളാ സംസ്ഥാന ഹജ്ജ് കമ്മറ്റി ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്നത് മറ്റേതൊരു സര്‍ക്കാര്‍ സംവിധാനത്തെക്കാളും മികച്ച സേവനമാണെന്നും, കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ ലഭിക്കുന്ന സേവനത്തില്‍ സന്തോഷവരാണെന്നും സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗവും നീലേശ്വരം നഗരസഭാ വൈസ് ചെയര്‍മാനുമായ പി.പി.മുഹമ്മദ് റാഫി അഭിപ്രായപ്പെട്ടു. കാസറഗോഡ് ജില്ലയില്‍ നിന്ന് ഈ വര്‍ഷം പോകുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള സാങ്കേതിക പഠന പരിശീലന ക്ലാസ്സിന്റെ ജില്ലാ തല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. കാസറഗോഡ് മാലിക്ക് ദീനാര്‍ അക്കാദമിയില്‍ സംഘടിപ്പിച്ച ഏകദിന ക്ലാസ്സില്‍ ജില്ലയിലെ വടക്കന്‍ മേഖലയില്‍ നിന്നുള്ള നൂറ്റമ്പതോളം ഹാജിമാര്‍ പങ്കെടുത്തു. മാസ്റ്റര്‍ ട്രയിനര്‍ സി.കെ.സുബൈര്‍ ഹാജി അദ്ധ്യക്ഷനായിരുന്നു. ജില്ലാ ട്രയിനര്‍ അമാനുല്ല,, അബ്ദുള്‍ മജീദ് ബാഖവി, മുന്‍ സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗം ഷംസുദ്ദീന്‍ അരിഞ്ചീര, അബ്ദുള്‍ ബാരി മൗലവി, എന്‍.പി.സൈനുദ്ദീന്‍, ടി.കെ.സിറാജുദ്ദീന്‍, സി.ഹമീദ് ഹാജി, എം.ടി.അഷ്റഫ്, സുലൈമാന്‍ കരിവെള്ളൂര്‍, സലീം, അബ്ദുള്‍ റസാഖ് സഖാഫി, കുഞ്ഞിപ്പ മഞ്ചേശ്വരം, കെ.മുഹമ്മദ് കുഞ്ഞി, സുലൈമാന്‍ മാങ്ങാട്, ഗഫൂര്‍, അബ്ദുല്ല, ദാവൂദ് മാസ്റ്റര്‍ എം.ടി.പി.സൈഫുദ്ദീന്‍ പങ്കെടുത്തു.ക്ലാസ്സിന് സി.കെ.സുബൈര്‍ ഹാജി, എന്‍.പി.സൈനുദ്ദീന്‍ നേതൃത്വം നല്‍കി. ജില്ലയിലെ തെക്കന്‍ മേഖലയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്കുള്ള സാങ്കേതിക പരിശീലനം തിങ്കളാഴ്ച രാവിലെ 9 മണി മുതല്‍ കാഞ്ഞങ്ങാട് പുതിയകോട്ട മദ്രസ്സാ ഹാളില്‍ നടക്കും.

Leave a Reply

Your email address will not be published.