CLOSE

കരിപ്പൂരില്‍ വന്‍ സ്വര്‍ണ്ണവേട്ട: സ്ത്രീയുള്‍പ്പടെ ആറു പേര്‍ പിടിയില്‍

Share

മലപ്പുറം: കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട. രണ്ടര കോടിയുടെ സ്വര്‍ണ്ണം ആണ് ഇത്തവണ പിടികൂടിയത്. അഞ്ച് കിലോയിലധികം സ്വര്‍ണ്ണമാണ് 6 വ്യത്യസ്ത കേസുകളില്‍ ഇന്നലെ മാത്രം പിടിച്ചെടുത്തത്. സംഭവത്തില്‍, ഒരു സ്ത്രീ ഉള്‍പ്പടെ ആറ് പേരെ കസ്റ്റംസ് പിടികൂടി. ബാഗിനുള്ളില്‍ ഒളിപ്പിച്ചും ചെറിയ വയറിന്റെ രൂപത്തിലാക്കിയും ക്യാപ്‌സ്യൂളാക്കിയുമാണ് സ്വര്‍ണ്ണം കടത്തിയത്.

സംഭവത്തില്‍, 6 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കസ്റ്റംസ് അറിയിച്ചു. താമരശ്ശേരി സ്വദേശി നിസാര്‍, കോഴിക്കോട് സ്വദേശികളായ കൊമ്മേരി റംഷാദ്, അബൂബക്കര്‍ സിദ്ധിഖ്, മുഹമ്മദ് നിഷാദ്, കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് അജ്മല്‍, മലപ്പുറം സ്വദേശി ഷെയ്റ എന്നിവരാണ് പിടിയിലായത്.

Leave a Reply

Your email address will not be published.