CLOSE

പനത്തടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റായി കെ.ജെ ജെയിംസ് ചുമതലയേറ്റു

Share

പാണത്തൂര്‍: പനത്തടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റായി കെ.ജെ.ജെയിംസ് ചുമതലയേറ്റു. പാണത്തൂര്‍ ഹില്‍ ടവര്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് പി കെ ഫൈസല്‍ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിന്റെ ചുമതലയുള്ള രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. യു ഡി എഫ് കണ്‍വീനര്‍ എ.ഗോവിന്ദന്‍ നായര്‍, മുന്‍ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍, ഡിസിസി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍ വീട്, മുന്‍ ഡിസിസി ജന.സെക്രട്ടറി പി.കെ.ചന്ദ്രശേഖരന്‍, കൊടക് ഡിസിസി എക്സിക്യൂട്ടീവ് അംഗം എന്‍.ബാലചന്ദ്രന്‍ നായര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സുപ്രിയ അജിത്ത്, ഐയുഎംഎല്‍ മണ്ഡലം സെക്രട്ടറി അയൂബ് പള്ളിക്കാല്‍, മുന്‍ മണ്ഡലം പ്രസിഡന്റുമാരായ മാവേലി ജോസ്, എ.കെ.ദിവാകരന്‍, സി.കൃഷ്ണന്‍ നായര്‍, വി.സി ദേവസ്യ, എം.എം.തോമസ്, എന്‍.ഐ. ജോയി, ജനശ്രീ മണ്ഡലം ചെയര്‍മാന്‍ ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.