നീലേശ്വരം; മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി.കെ പ്രഭാകരകുമാറിന്റെ കവിതാസമാഹാരമായ പരാജിതന്റെ പൂന്തോട്ടം സമന്വയജീവിതം കലാ-സാംസ്കാരികവേദി ചര്‍ച്ച ചെയ്തു. നീലേശ്വരം കൃഷ്ണപിള്ളമന്ദിരം ഹാളില്‍ നടന്ന പരിപാടി പ്രശസ്ത നാടന്‍പാട്ട് കലാകാരനും അഭിനേതാവുമായ കൃഷ്ണന്‍കുട്ടി ചാലിങ്കാല്‍ ഉല്‍ഘാടനം ചെയ്തു.
ചടങ്ങില്‍ ടി.കെ പ്രഭാകരകുമാര്‍, വിജയന് ഈയ്യക്കാട്, രാഘവന് മടിക്കൈ തുടങ്ങിയവരെ ആദരിച്ചു. കൈപ്രത്ത് കൃഷ്ണന് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ശ്രീകുമാര്‍ കോറോം, യു വി ജി മടിക്കൈ, രാജീവന് പുതുക്കളം, ഫ്രൊഫ. ജോര്‍ജ്കുട്ടി, ഡോ. ടി എം സുരേന്ദ്രനാഥ് തുടങ്ങിയവര്‍ സംസാരിച്ചു. ഒ എസ് ശിഖാമണി സ്വാഗതവും സുധി ഓര്‍ച്ച നന്ദിയും പറഞ്ഞു. തുടര്‍ന്ന് കാവ്യസദസ് നടന്നു.