മുളിയാര്‍ ഗ്രാമപഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി 2022 23 വര്‍ഷത്തെ പദ്ധതി ആസൂത്രണ ഗ്രാമസഭ ചേര്‍ന്നു. മുളിയാര്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റ് പി വി മിനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ ജനാര്‍ദ്ദന്‍ അദ്ധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഇ മോഹനന്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സന് അനീസ മന്‍സൂര്‍, മെമ്പര്‍മാരായ എ
അനന്യ, അബ്ബാസ് കൊളച്ചെപ്പ്, രമേശന് മുതലപ്പാറ, സി നാരായണിക്കുട്ടി, നബീസ സത്താര്‍, സെക്രട്ടറി പ്രശാന്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.