പനത്തടി : പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്രശിക്ഷ കേരളത്തിന്റെയും നേതൃത്വത്തില്‍ എല്‍ പി വിഭാഗം അധ്യാപകര്‍ക്കുള്ള നാലുദിവസത്തെ അധ്യാപകസംഗമം ജിഎച്ച്എസ്എസ് ബളാന്തോട് വെച്ച് നടന്നു. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോര്‍ഡിനേറ്റര്‍ ദിലീപ് കുമാര്‍ മുഖ്യാതിഥിയായി. വാര്‍ഡ് മെമ്പര്‍ വേണുഗോപാല്‍, ജിഎച്ച്എസ്എസ് ബളാംതോട് പ്രിന്‍സിപ്പല്‍ ഗോവിന്ദന് എം, ജിഎച്ച്എസ് ബളാംതോട് പ്രഥമാധ്യാപകന് സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഹൊസ്ദുര്‍ഗ് ബി. ആര് സി. ബി. പി. സി. സുനില്‍ കുമാര്‍ സ്വാഗതവും ബി ആര് സി സി ആര് സി കോഡിനേറ്റര്‍ സുപര്‍ണ്ണ നന്ദി യുംപറഞ്ഞു. നാലുദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനപരിപാടിയില്‍ അന്‍പതോളം അധ്യാപകര്‍ പങ്കെടുക്കും.