CLOSE

ഉപജീവന പുരസ്‌കാര വിതരണവും ശില്പശാലയും നടന്നു.

Share

കാഞ്ഞങ്ങാട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ച ഗ്രാമ പഞ്ചായത്തുകള്‍ക്കുള്ള കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രഥമ ഉപജീവന പുരസ്‌കാര വിതരണവും ജി.ഐ.എസ് ആക്ഷന്‍ പ്ലാന്‍ അപാകതകളും തിരുത്തലുകളും സംബന്ധിച്ച ശില്പശാലയും ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്നു. ഏറ്റവും മികച്ച പഞ്ചായത്തിനുള്ള പ്രഥമ ഉപജീവന പുരസ്‌കാരം ലഭിച്ചത് മടിക്കൈ ഗ്രാമപഞ്ചായത്തിനാ ണ്. രണ്ടാം സ്ഥാനം പുല്ലൂര്‍ പെരിയപഞ്ചായത്തിന് ലഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ പുരസ്‌കാര വിതരണവും ശില്പശാലയുടെ ഉദ്ഘാടനവും നിര്‍വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ അധ്യക്ഷതവഹിച്ചു. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത യും ഭരണസമിതി അംഗങ്ങളും പഞ്ചായത്ത് ജീവനക്കാരും ചേര്‍ന്ന് പ്രഥമ ഉപജീവന പുരസ്‌കാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റില്‍ നിന്നും ഏറ്റുവാങ്ങി. രണ്ടാം സ്ഥാനം നേടിയ പുല്ലൂര്‍-പെരിയ പഞ്ചായത്തിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠന്‍ പുരസ്‌കാരം സമ്മാനിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ പി. രാഗേഷ് റിപ്പോര്‍ട്ട് അവതരണം നടത്തി. ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്ററും പ്രോജക്ട് ഡയറക്ടറുമായ കെ. പ്രദീപന്‍ പുരസ്‌കാര പ്രഖ്യാപനം നടത്തി. പഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി. ശോഭ, എസ്. പ്രീത,
എം. കുമാരന്‍,
സി. കെ. അരവിന്ദാക്ഷന്‍, ബ്ലോക്ക് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. അബ്ദുറഹിമാന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. സീത,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ. വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വക്കേറ്റ് എം.കെ. ബാബുരാജ്, എന്നിവര്‍ സംസാരിച്ചു. ശില്‍പ്പശാലയില്‍ ജി. ഐ.എസ് ആക്ഷന്‍ പ്ലാനിനെക്കുറിച്ച്
ഷെരീഫ്.കെ.പി,
ടി.വി.അനീഷ് എന്നിവര്‍ വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. വി. ശ്രീലത സ്വാഗതവും ജോയിന്റ് ബി. ഡി. ഒ ജയപ്രകാശ്. എസ് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published.