പെരിയ : കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികളാണ് മുങ്ങി മരിച്ചത്, ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല പ്രദേശത്തുകാരും സഹപാഠികളുമായ ദില്‍ജിത്ത്(14), നന്ദഗോപാല്‍(14) എന്നിവരാണ് മരിച്ചത്.
വൈകിട്ട് ആറ് മണിയോടെയാണ് നാടിനെ നടുക്കിയ ദാരുണമായ സംഭവം. മരിച്ച രണ്ടുപേരും 9-ാം തരം വിദ്യാര്‍ത്ഥികളാണ്. ബുധനാഴ്ച വൈകീട്ട് കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.