രാജപുരം: കുടുംബൂര്ബ്രദേര്സ് വാട്സ് ആപ്പ്കൂട്ടായ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം കുടുംബൂരില്‍ വെച്ച് നടന്നു.പ്രസിഡന്റ് മണികണ്ഠന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്രക്ഷാധികാരി ശശിധരന്, സെക്രട്ടറിശ്രിദയാല് ,ട്രഷറര്‍ വിജയകൃഷ്ണന്, മുന്‍ സെക്രട്ടറി വിനോദ് എന്നിവര്‍ സംസാരിച്ചു.യോഗത്തില്പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ടി.ജി.സുനില്‍കുമാര്‍ (പ്രസിഡന്റ്), ടി ശ്രീജിത്ത് (സെക്രട്ടറി), ടി മണികണ്ഠന് (ട്രഷറര്‍). മാലക്കല്ല് പൂക്കയം, നെല്ലിത്താവ് വഴി മുമ്പ്ഓടിക്കൊണ്ടിരിന്ന സ്വകാര്യ ബസ് വീണ്ടും ഓടിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും. ബന്തടുക്ക കുടുംബൂര്‍ പാലം വഴി കാഞ്ഞങ്ങാട്ടെക്ക് കെ എസ് ആര് ടി സി ബസ് അനുവദിക്കണം എന്ന് ആവിശ്യപ്പെട്ട് കാഞ്ഞങ്ങാട് സബ് ഡിപ്പോ മാനേജര്‍ക്ക് നിവേദനം നല്കാന് യോഗം തീരുമാനിച്ചു.നെല്ലിത്താവ് പൂക്കയം റോഡ് മെക്കാഡം ടാറിംഗ് നടത്തി വികസിപ്പിക്കണം എന്ന് ആവിശ്യപ്പെട്ട് ജില്ലാ പഞ്ചായത്തിന് നിവേദനം നല്‍കിയതായും യോഗം അറിയിച്ചു.