പള്ളിക്കര :കെപിസിസി പ്രസിഡണ്ട് കെ.സുധാകരനെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പള്ളിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പള്ളിക്കര ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.മുന്‍ ഡി സി സി പ്രസിഡണ്ട് ഹക്കിം കുന്നില്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് എം.പി എം ഷാഫി അധ്യക്ഷനായി.
ഉദുമ ബ്ലോക്ക് ജനറല്‍ സെക്രട്ടറി സുകുമാരന്‍ പൂച്ചക്കാട്, രവിന്ദ്രന് കരിച്ചേരി, സുന്ദരന്‍ കുറുച്ചികുന്ന് ചന്ദ്രന് തച്ചങ്ങാട്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ബിനോയ്, എം.രത്നാകരന് നമ്പ്യാര്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് രാകേഷ്കരിച്ചേരി,ശേഖരന് മഠം, ഹനീഫ കുന്നില്‍ എന്നിവര്‍ നേതൃത്വം നല്കി.