കൃഷ്ണന് കൊട്ടോടി ( പ്രസിഡന്റ്), സി ബാലഗോപാലന് (സെക്രട്ടറി), പി എ ഷിന്‍സ് (ട്രഷറര്‍), കെ കുഞ്ഞമ്പു നായര്‍ ( ജില്ലാ കൗണ്‍സില്‍ അംഗം)
രാജപുരം: വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടോടി യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗം കൊട്ടോടി വ്യാപാരഭവനില്‍ ചേര്‍ന്നു യൂണിറ്റ് പ്രസിഡണ്ട് കെ.കുഞ്ഞമ്പു നായര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ ജെ സജി ഉദ്ഘാടനം ചെയ്തു. മേഖലാ ജനറല്‍ സെക്രട്ടറി വേണു പനത്തടി യൂണിറ്റ് ജോ: സെക്രട്ടറി കൃഷ്ണന് കൊട്ടോടി, യൂണിറ്റ് സെക്രട്ടി സി ബാലഗോപാലന് തുടങ്ങിയവര്‍ സംസാരിച്ചു. സര്‍ക്കാറിന്റെ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്നും കോറോണ മൂലം പ്രതിസന്ധിയിലായ വ്യാപാര മേഖല നിലനിര്‍ത്തുന്നതിന് ഉദാരമായ നടപടികള്‍ സ്വീകരിക്കണമെന്നും, ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു .പുതിയ ഭാരവാഹികള്‍: കൃഷ്ണന് കൊട്ടോടി (പ്രസിഡന്റ്), സി ബാലഗോപാലന് (സെക്രട്ടറി), ഷിന്‍സ് പി എ (ട്രഷറര്‍), കെ കുഞ്ഞമ്പു നായര്‍ ( ജില്ലാ കൗണ്‍സില്‍ അംഗം)