ഹോസ്ദുര്‍ഗ്ഗ് കടപ്പുറം ഗവ: ഫിഷറീസ് എല്‍.പി.സ്‌ക്കൂളിന് മൈക്ക് സെറ്റ് വിതരണം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മൈക്ക് സെറ്റ് നല്‍കിയത്. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത സ്‌ക്കൂള്‍ ഹെഡ് മാസ്റ്റര്‍ മൊയ്തുവിന് മൈക്ക് സെറ്റ് കൈമാറി. വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി.മായാകുമാരി അധ്യക്ഷയായി. മരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാര്‍ അനീശന്‍, വിദ്യാഭ്യാസ വര്‍ക്കിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി.വി.മോഹനന്‍, മുന്‍ കൗണ്‍സിലര്‍ കെ.മുഹമ്മ്കുഞ്ഞി, നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ സി.സി ജോയി , പി.ടി.എ.പ്രസിഡണ്ട് മുഹമ്മദ് ഇഖ്ബാല്‍, മദര്‍ പിടി.എ.പ്രസിഡണ്ട് സി.എച്ച്. ഹാജറ എന്നിവര്‍ സംസാരിച്ചു. കൗണ്‍സിലര്‍ സി.എച്ച്. സുബൈദ സ്വാഗതവും മൊയ്തു നന്ദിയും പറഞ്ഞു.