ബന്തടുക്ക: യുഡിഎഫ് കുറ്റിക്കോല്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ കെ റെയില്‍ നയത്തിനെതിരെയും, രൂക്ഷമായ വിലക്കയറ്റത്തിനെതിരെയും, അക്രമ രാഷ്ടീയത്തിലും പ്രതിഷേധിച്ച് പട്പ്പ് ബസാറില്‍ ധര്‍ണ്ണാ സമരം നടത്തി.
യു ഡി എഫ് പഞ്ചായത്ത് ചെയര്മാന് ബലരാമന് നമ്പ്യാര്‍ അദ്ധ്യക്ഷത വഹിച്ചു. ആര് എസ് പി ജില്ലാ സെക്രട്ടറി ഹരീഷ് ബി നമ്പ്യാര്‍ ധര്‍ണ്ണാ സമരം ഉദ്ഘാടനം ചെയ്തു.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സാബു അബ്രഹാം, യു ഡി എഫ് കുറ്റിക്കോല്‍ പഞ്ചായത്ത് കണ്‍വീനര്‍ ലത്തീഫ് പി എം, ,മുഹമ്മദ് കുട്ടി മാസ്റ്റര്‍,മിനി ചന്ദന്‍, ജോസ് പാറത്തട്ടേല്‍, പവിത്രന് സി നായര്‍, രാധാകൃഷ്ണന് കനക്കനം കോടി, വസന്തന് ഐ എസ് ,ഷീബ സന്തോഷ്, ശുഭ ലോഹി, നാരായണന് നായര്‍ മാവിലാംകോട്ട, ‘ കുഞ്ഞിരാമന് തവനം, ബിജേഷ് തറപ്പില്‍, നാരായണന് നായര്‍, ശ്രീകുമാര്‍ ,രാമചന്ദന്‍ നായര്‍ ,സോമന് എസ്, സന്തോഷ് തറപ്പില്‍, രാജീവ് എം ജെ ,സണ്ണി മുണ്ട്യാനിക്കല് തുടങ്ങിയവര്‍ നേതൃത്വം നല്കി.