CLOSE

കരാട്ടെ സമ്മര്‍ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി

Share

കാസര്‍ഗോഡ്: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ദേളി ഷോട്ടോകാന്‍ കരാട്ടെ ഫിറ്റ്‌നസ് സെന്ററിന്റെ സഹകരണത്തോടെ 11 ദിവസത്തെ കരാട്ടെ സമ്മര്‍ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി. ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി 20 കായിക ഇനങ്ങളില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സമ്മര്‍ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുനുണ്ട്.
ദേളിയില്‍ വെച്ച് നടന്ന കരാട്ടെ ക്യാമ്പ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം പള്ളം നാരായണന്‍ ഉദ്ഘാടനം ചെയ്തു. ശരത് കൃഷ്ണന്‍ ആധ്യക്ഷത വഹിച്ചു. കരാട്ടെ ജില്ലാ അസോസിയേഷന്‍ പ്രസിഡന്റ് പ്രസന്ന കുമാര്‍ സ്വാഗതവും അപര്‍ണ്ണ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.