പനത്തടി : കലവറ നിറയ്ക്കല്‍ ഘോഷയാത്രയോടുകൂടി ആറ് നാള് നിളുന്ന പനത്തടി ശ്രീ പാണ്ഡ്യാലക്കാവ് ദുര്‍ഗ്ഗാഭഗവതി ക്ഷേത്രം നവീകരണ പുനഃപ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവത്തിന് ഇന്ന് തുടക്കമായി. ഇന്ന് രാവിലെ കലവറ നിറക്കല്‍ ഘോഷയാത്ര. തുടര്‍ന്ന് നടന്ന സാംസ്കാരിക സമ്മേളനം ഇ ചന്ദ്രശേഖരന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. വൈകുന്നേരം 4 മണിക്ക് ആചാര്യവരണം 7 മണിക്ക് തിരുവാതിര, യക്ഷഗാനം. മെയ് 22 ന് രാവിലെ 10 മണിക്ക് ആദ്ധ്യാത്മിക പ്രഭാഷണം (പ്രഭാഷകന്‍ വി.കെ സുരേഷ് ബാബു), വൈകുന്നേരം 7 മണിക്ക് തിരുവാതിര, രാത്രി 8 മണിക്ക് നാടകം. മെയ്23 ന് 9.30 ന് സംഗീതാര്‍ച്ചന, 10 മണിക്ക് ആദ്ധ്യാത്മിക പ്രഭാഷണം (ഇന്ദിരക്കുട്ടി ടീച്ചര്‍), 4 മണിക്ക് വിളക്ക് പൂജ, 6.30ന് കോല്‍ക്കളി, 7.30 ന് അരങ്ങേറ്റം, 10 മണിക്ക് ക്ലാസിക്കല്‍ ഡാന്‍സ് 10.30 ന് ഭരതനാട്യം. മെയ് 24 ന് 10 മണിക്ക് ആദ്ധ്യാത്മിക പ്രഭാഷണം (മാങ്കുളം ഗോവിന്ദന് നമ്പൂതിരി ), രാത്രി 8.30 ന് പൂരക്കളി, ഭക്തിഗാനസുധ, 10.30 ന് നാടന്‍പാട്ട്, മെയ് 25 ന് രാവിലെ നാഗ പ്രതിഷ്ഠ സര്‍പ്പബലി, രാത്രി 8 മണി മുതല്‍ ക്ലാസിക്കല്‍ ഡാന്‍സ്, ഭരതനാട്യം, ഗാനമേള വിവിധ കലാപരിപാടികള്‍. മെയ് 26 ന് രാവിലെ ദേവപ്രതിഷ്ഠകള്‍, രാവിലെ 6.07 മുതല്‍ 7.26 വരെയുള്ള ശുഭമുഹൂര്‍ത്തത്തില്‍ പ്രതിഷ്ഠ പരിവാര പ്രതിഷ്ഠ, ബല്ല്യ ബലിക്കല്‍ പ്രതിഷ്ഠ, 10 മണിക്ക് സംഗീതക്കച്ചേരി, ഉച്ചക്ക് 12.30 മുതല്‍ നൃത്തനൃത്ത്യങ്ങള്‍, ദീപാരാധന തായമ്പക, തിടമ്പുനൃത്തം.