വെള്ളിക്കോത്ത് : 38 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പഠിച്ചിറങ്ങിയ അവര്‍ വീണ്ടും ഒരിക്കല്‍ കൂടി സംഗമിച്ചു. 1983- 84 വര്‍ഷക്കാലയളവില്‍ വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവണ്മെന്റ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എസ്എസ്എല്‍സി പൂര്‍ത്തിയാക്കിയ സഹപാഠികളാണ് ‘ഒപ്പരം’ എന്ന ബാച്ച് കൂട്ടായ്മ രൂപീകരിച്ച് വീണ്ടും ഒരിക്കല്‍ കൂടി ഒത്തുചേര്‍ന്നത്. മഹാകവി പി കുഞ്ഞിരാമന് നായരുടെ ഛായാചിത്ര ത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് പി. രാജലക്ഷ്മിയും സംഘവും ചേര്‍ന്ന് സ്വാഗതഗാനം ആലപിച്ചു. ഒപ്പരം സഹപാഠിയും കഥകളി കലാകാരനുമായ കലാമണ്ഡലം ഗോപാലകൃഷ്ണന് മഹാസംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡണ്ട് പി. വി.രവി അധ്യക്ഷത വഹിച്ചു. പരിപാടിയില്‍വച്ച് വിട്ടുപിരിഞ്ഞ കൂട്ടുകാരെയും അധ്യാപകരെയും അനുസ്മരിച്ച് പി .വി. ശാരദ, പി മോഹനന് എന്നിവര്‍ സംസാരിച്ചു. ഒപ്പരം പിന്നിട്ട നാള് വഴികളെക്കുറിച്ച് രാജന് മാക്കരംകോട്ട് വിശദീകരിച്ചു. പരിപാടിയില്‍ പി. ഉണ്ണിക്കുട്ടന്, എം. ടി. സുധേന്ദു, പി. രവീന്ദ്രന്, ശില വിജയന്, ബാലകൃഷ്ണന് കിഴക്കുംകര, ശശികുമാര്‍ വേലാശ്വരം,
പി. ബാലചന്ദ്രന്, സി.ശശി,
ഇ. വി. ശീലാവതി,
എന്‍. ശൈലജ എല്‍ എന്നിവര്‍ സംസാരിച്ചു. ഒപ്പരം സെക്രട്ടറി പി. വി. മോഹനന് സ്വാഗതവും എല്‍ സാവിത്രി. നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് ഒപ്പരം അംഗവും ചിത്ര കലാകാരനുമായ ശില വിജയന്റെ പഴമ എന്ന ചിത്രപ്രദര്‍ശനവും ഒപ്പരം അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു