CLOSE

ഉച്ച ഭക്ഷണ ഗുണനിലവാരം അറിയാന്‍ ചെര്‍ക്കള സെന്‍ട്രല്‍ സ്‌ക്കൂളില്‍ നിയമസഭാ സമിതി പരിശോധന നടത്തി

Share

കേരള നിയമസഭയുടെ അനൗദ്യോഗിക ബില്ലുകളും പ്രമേയങ്ങളും സംബന്ധിച്ച സമിതി ഉച്ച ഭക്ഷണ വിതരണത്തിലെ ഗുണനിലവാരം പരിശോധിക്കുന്നതിന് ചെര്‍ക്കള സെന്‍ട്രല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ പരിശോധന നടത്തി. പ്രീപ്രൈമറി മുതല്‍ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുവരെ നല്‍കുന്ന ഭക്ഷണത്തിന്റെപരിശോധന നടത്തി. പാചകപ്പുര സന്ദര്‍ശിച്ച് ജോലിക്കാരും അധ്യാപകരുമായും സംസാരിച്ചു
സമിതി അധ്യക്ഷന്‍ പ്രമോദ് നാരായണന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സമിതി അംഗങ്ങളായ എം എല്‍ എമാര്‍ സി.എച്ച്. കുഞ്ഞമ്പു. കെ പ്രേംകുമാര്‍ , കുരുക്കോളി മൊയ്തീന്‍ എന്നിവരും സംബന്ധിച്ചു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയും സഭാസമിതിയോടൊപ്പം സ്‌ക്കൂള്‍ സന്ദര്‍ശിച്ചു.
ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് ഒരു വിദ്യാര്‍ത്ഥിനി മരണപ്പെട്ട സാഹചര്യത്തിലാണ് നിയമസഭാ സമിതിയുടെ ആദ്യ തെളിവെടുപ്പ് കാസര്‍കോട്ട് നടത്തിയത്. ഉദ്യോഗസ്ഥരില്‍ നിന്ന് തെളിവെടുത്ത ശേഷമായിരുന്നു സമിതി ചെര്‍ക്കള സെന്‍ട്രല്‍ സ്‌കൂളില്‍ മിന്നല്‍ പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published.