CLOSE

ഡി.വൈ.എഫ്.ഐ യുവജന റാലി നടത്തി

Share

നീലേശ്വരം: മതനിരപേക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അനുവദിക്കില്ല. കോണ്‍സ്റ്റ് – ബി.ജെ.പി.ആര്‍.എസ് എസ് ഗൂഡാലോചന അവസാനിപ്പിക്കുക എന്നി മുദ്രാ വാക്യങ്ങള്‍ ഉയര്‍ത്തി ഡി.വൈ.എഫ്.ഐ. നടത്തുന്ന യുവജന റാലി പടിഞ്ഞാറ്റം കൊഴുവലില്‍ ഡി.വൈ.എഫ്.ഐ. മുന്‍ സംസ്ഥാന ട്രഷറര്‍ വി. വി രമേശന്‍ മേഖല സെക്രട്ടറി ടി. കെ അനീഷിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട്. കെ. വി രഞ്ജിത്ത് അധ്യക്ഷനായി. ജാഥ സമാപന പൊതു യോഗം ഡി. വൈ എഫ്. ഐ മുന്‍ ബ്ലോക്ക് സെക്രട്ടറി കെ. എം വിനോദ് ഉദ്ഘാടനം ചെയ്തു ലോക്കല്‍ സെക്രട്ടറി പി. കെ രതീഷ്, പി സുഭാഷ്, പി കുഞ്ഞിരാമന്‍. രാജേഷ്. ടി. വി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.