CLOSE

സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടിക്കെതിരെ ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജപുരം പോസ്റ്റ് ഓഫീസ് ധര്‍ണ്ണ നടത്തി.

Share

രാജപുരം: സോണിയാ ഗാന്ധിക്കും രാഹൂല്‍ ഗാന്ധിക്കുമെതിരെ കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടിക്കെതിരെ ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജപുരം പോസ്റ്റ് ഓഫിസ് ധര്‍ണ്ണ നടത്തി. ധര്‍ണ്ണ സമരം ഡിസിസി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പളളയില്‍ വീട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് മധുസൂദനന്‍ ബാലൂര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് എം കെ മാധവന്‍ നായര്‍, മുന്‍ ബ്ലോക്ക് പ്രസിഡന്റ് ബാബു കദളിമറ്റം, കളളാര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി സജിപ്ലച്ചേരി, ഡാര്‍ലിന്‍ ജോര്‍ജ് , ബളാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാമണി എന്നിവര്‍ സംസാരിച്ചു. കള്ളാര്‍ മണ്ഡലം പ്രസിഡന്റ് എം എം സൈമണ്‍ സ്വാഗതവും, ബ്ലോക്ക് സെക്രട്ടറി ബാലചന്ദ്രന്‍ പി കെ നന്ദിയും പറഞ്ഞു. ടൗണില്‍ നടന്ന പ്രകടനത്തിന് വി കുഞ്ഞിക്കണ്ണന്‍, ബാലചന്ദ്രന്‍ അടുക്കം, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി വിനോദ് , സജിപ്ലച്ചേരിപ്പുറത്ത്, സി കൃഷ്ണന്‍ നായര്‍, ബി അബ്ദുള്ള, സുരേഷ് പിലിപ്പ്, പത്മകുമാരി ബളാല്‍, രഘുനാഥ് പി സി, പ്രിയ ഷാജി, തുടങ്ങിയവര്‍ നേതൃത്ത്വം നല്‍കി. മണ്ഡലം ബ്ലോക്ക് ഭാരവാഹികള്‍ ത്രിതല പഞ്ചായത്ത് മെംബര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published.