CLOSE

കൊട്ടോടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വായനവാരാചരണ ഉദ്ഘാടനവും പി എന്‍ പണിക്കര്‍ അനുസ്മരണവും വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനോദ്ഘാടനവും നടന്നു

Share

രാജപുരം: കൊട്ടോടി ഗവ .ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വായനവാരാചരണ ഉദ്ഘാടനവും പി എന്‍ പണിക്കര്‍ അനുസ്മരണവും വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനോദ്ഘാടനവും വിവിധ പരിപാടികളോടെ നടത്തി. പ്രധാനധ്യാപിക ബിജി ജോസഫ് കെ അധ്യക്ഷത വഹിച്ച യോഗം കവിയും മുന്‍ അധ്യാപകനുമായ കുമാരന്‍ പേരിയ ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയര്‍മാന്‍ ബി അബ്ദുള്ള, മദര്‍ പി ടി എ പ്രസിഡന്റ് അനിത ,വിദ്യാരംഗം ജോയന്റ് കണ്‍വീനര്‍ മാസ്റ്റര്‍ മിഥുന്‍ രാജ് , ക്ലബ്ബ് കണ്‍വീനര്‍മാരായ മധുസൂദനന്‍ കെ , അനില്‍കുമാര്‍ കെ , ധനലക്ഷ്മി വി കെ എന്നിവര്‍ സംസാരിച്ചു. സീനിയര്‍ അധ്യാപിക കൊച്ചുറാണി വി കെ സ്വാഗതവും വിദ്യാരംഗം കണ്‍വീനര്‍ സുവര്‍ണ്ണനി എം നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു.

Leave a Reply

Your email address will not be published.